അടിമാലി: കേരള വിശ്വകർമ്മ സഭ ദേവികുളം താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാചരണം നടത്തി.ദിനാചരണത്തിന്റെ ഭാഗമായി മഹാശോഭ യാത്രയും നടത്തി. മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ടൗൺ ഹാളിൽ നിന്നും ആരംഭിച്ച ശോഭ യാത്രക്ക് ശേഷം നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ .എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് അനസ്ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു..സംസ്ഥാന സെക്രട്ടറി ജയരാജു മുഖ്യ പ്രഭാഷണം നടത്തി. വിശ്വകർമ്മ സന്ദേശം യൂണിയൻ പ്രതിനിധി സുമതി ടീച്ചർ നടത്തി.സജീവ് മാധവൻ, ഗോപി അപ്പാക്കുഴി, രാജപ്പൻ ടി.പി. എന്നിവർപങ്കെടുത്തു.