ചെറുതോണി : യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനന്ദു മങ്കാട്ടിലിന് ബി.ജെ.പി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്ന സ്വികരണ യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനീഷ് കുഴിമറ്റം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് തെക്കേകുറ്റ്, മണ്ഡലം സെക്രട്ടറി ബൈജു അഞ്ചംകുന്നേൽ, ശിവദാസ് പാലക്കാകുഴി, വിൻസെന്റ് അരക്കാട്, അശോകൻ വെള്ളാപ്പള്ളി തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.