തൊടുപുഴ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റി തൊടുപുഴ പെൻഷൻ ഭവനിൽ വനിതാ സെമിനാർ നടത്തി. 'സ്ത്രീ സമത്വവും വനിതാ സംവരണ നിയമവും 'എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കെ,എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അദ്ധ്യക്ഷയായി. ജില്ലാ വയോജന കൗൺസിൽ അംഗം പി.ആർ പുഷ്പവല്ലി, എം.ജെ.മേരി , പി.കെ. ശ്യാമള, മോളിക്കുട്ടി മാത്യു, എ.ഇ. നുസൈഫ, വി.കെ. മാണി, എ.എൻ ചന്ദ്രബാബു ,വി.വി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.