ചെറുതോണി: നാരകക്കാനത്ത് പ്രവർത്തിക്കുന്ന മരിയാപുരം പഞ്ചായത്ത് മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തോട് ചേർന്നു കിടക്കുന്ന മരിയാപുരം പഞ്ചായത്തിലെ ഡബിൾകട്ടിംഗ്, അമലഗിരി, നാരകക്കാനം, കല്ല്യാണത്തണ്ട് ,ഡാംടോപ്പ്, ഇടുക്കി, മരിയാപുരം, ചട്ടിക്കുഴി, തകരപ്പിള്ളിമേട് പ്രദേശങ്ങളിലെ ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ മൃഗാശുപത്രിയും ക്ഷീരോൽപ്പാദക സഹകരണസംഘവും പ്രവർത്തിക്കുന്നുണ്ട്. മൃഗാശുപത്രിയിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപോയി. പുതിയ ഡോക്ടറെ നിയമിച്ച് ക്ഷീര കർഷകരെ സഹായിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്കും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കും ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകി.