നെടുങ്കണ്ടം:ശബരിമല ഫെസ്റ്റിവൽ പ്രവർത്തിയിൽ ഉൾപ്പെട്ട ആശാരിക്കവല - മന്നാക്കുടി റോഡിൽ ഇന്ന് മുതൽ നടത്താനിരുന്ന ടാറിങ് പ്രവൃത്തി കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ 22 ന് ടാറിംഗ് നടത്തുമെന്ന് നെടുങ്കണ്ടം പൊതുമരാമത്ത് നിരത്തുഭാഗം അസി. എൻജിനീയർ അറിയിച്ചു.