ഇടുക്കി: എട്ടാമത് രാഷ്ട്രീയ പോഷൻ മാസാചരണത്തോട് അനുബന്ധിച്ച് നാഷണൽ നൂട്രീഷൻ മിഷൻ നടപ്പിലാക്കുന്ന പോഷൻ മാ - 2025 പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ഒക്ടോബർ 16 വരെ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ 13 ഐ.സി.ഡി.എസുകളിലും 1561 അങ്കണവാടികളിലുമായി പരിപാടി നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ അങ്കണവാടികളിലും 17ന് നൂട്രിഷൻ എക്സിബിഷൻ സംഘടിപ്പിച്ചു. അമിതവണ്ണത്തെ നേരിടാം: പഞ്ചസാരയുടെയും എണ്ണയുടെയും ഉപഭോഗം കുറച്ചുകൊണ്ട്, പുരുഷൻമാൻ ന്യൂട്രിഷൻ ശിശു പരിപാലനത്തിനും പരിചരണത്തിനും തുല്യ പങ്കാളികളാവുക, ഒരു മരം അമ്മയ്ക്കായി എന്നിവയാണ് ഇത്തവണത്തെ പോഷൻ മാസചരണത്തിന്റെ പ്രമേയം.