ഇടുക്കി: ഗവ:മെഡിക്കൽ കോളേജിലെ റീജിയണൽ പ്രിവെൻഷൻ ഓഫ് എപ്പിഡമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥനത്തിൽ നിയമിക്കും.
ബിരുദവും ഒരു വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമയും, എം.എസ് വേഡിലും എം.എസ് എക്സലിലും പ്രവൃത്തി പരിചയം, ആശയവിനിമയ പാടവം, ഇംഗ്ലീഷ്, മലയാളം,ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ് എന്നിവയിൽ പ്രാവീണ്യമുളളവർക്ക് പങ്കെടുക്കാം. മെഡിക്കൽ ഫീൽഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ ഒർജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും ഫോട്ടോയും സഹിതം 25 ന് രാവിലെ 10.30 ന് ഇടുക്കി ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ, അക്കാഡമിക്ക് ബ്ലോക്കിൽ വാക്ക് ഇൻ ഇന്റ്റർവ്യൂവിന് ഹാജരാകണം. ഫോൺ:04862-233075.