മുട്ടം: സർക്കാർ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ, ഡെമോൺസ്‌ട്രേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ ആണ് ട്രേഡ്സ്മാന്റെ യോഗ്യത. ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത ഡിപ്ലോമ ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 24ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും അവയുടെ രണ്ട് പകർപ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.