ഇടുക്കി: കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് ഇടുക്കി, ഔദ്യോഗിക യാത്രകൾക്കായി ഒരു വാഹനം (ടാക്സി പെർമിറ്റുള്ള മാരുതി സുസുകി സിയാസ്, സ്വിഫ്റ്റ് ഡിസയർ, ഹോണ്ടാ അമെയ്സ്, ടൊയോട്ട എത്തിയോസ്) പ്രതിമാസ വാടക അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകൾ/സേവനദാതാക്കളിൽ (ഡ്രൈവറുടെ സേവനം മറ്റ് വാഹന ചെലവ് ഉൾപ്പെടെ) നിന്നും ടെൻഡർ ക്ഷണിച്ചു. ഓഫീസിന് 20.കി.മി ചുറ്റളവിൽ ഉള്ള വാഹനങ്ങൾക്ക് മുൻഗണന നൽകും. ടെൻഡർ അപേക്ഷകൾ 25ന് വൈകുന്നേരം 3 ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862- 232223.