തൊടുപുഴ: ഭൂവിനിയോഗ ചട്ട ഭേദഗതി നിയമത്തിലെ ജനദ്രോഹ വ്യവസ്ഥകൾക്കെതിരെ 21 മുതൽ 30 വരെ മണ്ഡലം തലങ്ങളിൽ നടക്കുന്ന യു.ഡി.എഫ് ജനകീയ പ്രതിഷേധ സദസ്സുകൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ളിം ലീഗ് പഞ്ചായത്ത് മുൻസിപ്പൽ കൺവൻഷനുകൾ ഒക്ടോബർ അഞ്ചിന് മുമ്പ് നടത്തും.
തൊടുപുഴ ലീഗ് ഹൗസിൽ നടന്ന ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന നിരീക്ഷകൻ സി.. ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എൻ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം അബ്ബാസ് ചർച്ചകൾക്ക് നേതൃത്വം നൽകി.