തൊടുപുഴ: ഖത്തറിനെതിരെ യുദ്ധാക്രമണം നടത്തിയ ഇസ്രയേൽ നടപടിക്കെതിരെ എൽ.ഡി.എഫ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ 23 ന് വൈകിട്ട് 5ന് തൊടുപുഴയിൽപ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കൺവീനർ കെ. സലിം കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന സൈനികാക്രമണങ്ങൾക്കെതിരെ ഇടതുപക്ഷ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പ്രതിഷേധ യോഗമെന്ന് കെ. സലിം കുമാർ പറഞ്ഞു.