 സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൽ,ഡി,എഫ്

കട്ടപ്പന : കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ, ഭൂനിയമ ഭേദഗതി ചട്ടത്തിലെ ജനവിരുദ്ധ നിർദേശങ്ങൾ സർക്കാർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ പ്രമേയം അവതരിപ്പിച്ചു. അതേസമയം ചട്ടം യാഥാർഥ്യമാക്കിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൽ,ഡി,എഫ് കൗൺസിലമാർ നന്ദി പ്രമേയവും അവതരിപ്പിച്ചു. 15 അജണ്ടകളാണ് ചർച്ചയായത്. വാർഷിക പദ്ധതികളുടെ നിർവഹണവും വാർഡ്സഭ പട്ടികയിലെ അപാകതയും പരിഹാരവും ചർച്ചയായി. വിവിധ ക്ഷേമ പെൻഷനുകൾ അംഗീകാരത്തിനായി സമർപ്പിച്ചു. വള്ളക്കടവ് സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂളിനുസമീപമുള്ള റോഡിൽ സൂചന ബോർഡ് സ്ഥാപിക്കും. നഗരസഭയുടെ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഇൻവേർട്ടർ സംവിധാനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പൊതുകുടിവെള്ള എ,ടി,എം സ്ഥാപിക്കും.