logo
കട്ടപ്പന നഗരസഭയിൽ സ്വച്ഛത കി ക്യാമ്പയിൻ ലോഗോ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി പ്രകാശനം ചെയ്തപ്പോൾ

കട്ടപ്പന :നഗരസഭയിൽ സ്വച്ഛത കി ക്യാമ്പയിൻ ലോഗോ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി അദ്ധ്യക്ഷനായി.ഒക്ടോബർ 2 വരെ കേന്ദ്ര നഗര പാർപ്പിട മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് ക്യാമ്പയിൻ നടത്തുന്നത്. സ്ഥിരമായി മാലിന്യങ്ങൾ കാണപ്പെടുന്നയിടങ്ങൾ മാപ്പ് ചെയ്യുക, അത്തരം പ്രദേശങ്ങൾ അടിയന്തരമായി ക്ലീൻ ചെയ്യുക, സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ആകർഷകമായ നിലയിലേക്ക് മാറ്റിയെടുക്കുക, ശുചീകരണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ഹരിതകർമ സേനാംഗങ്ങൾക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, ആഘോഷ പരിപാടികൾ പ്ലാസ്റ്റിക് രഹിതമായി നടത്തുക എന്നീ പ്രവർത്തനങ്ങളാണ് ലക്ഷ്യം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മനോജ് മുരളി, ജാൻസി ബേബി, സിബി പാറപ്പായി, ഐബിമോൾ രാജൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഡി.പ്രശാന്ത് , കെ.എസ് അനുപ്രിയ , ജി.പി സൗമ്യാനാഥ് , ടി.പ്രസാദ് എന്നിവർ പങ്കെടുത്തു.