കട്ടപ്പന: എ.കെ.വി.എം.എസ് കട്ടപ്പനയിൽ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. 22ന് കോട്ടയത്ത് നടക്കുന്ന അവകാശ പ്രഖ്യാപന റാലിക്ക് മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗവും ചേർന്നു. തുടർന്ന് മുതിർന്ന അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, സി എൻ രാജപ്പൻ ആചാരി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് സോമൻ അദ്ധ്യക്ഷനായി. കോട്ടയം ജില്ലാ സെക്രട്ടറി പി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജോയിന്റ് സെക്രട്ടറി സി. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ സത്യദേവൻ, ട്രഷറർ കെ.വി മനേഷ്, യൂണിയൻ പ്രസിഡന്റുമാരായ എം.വി. സുഭാഷ്, അജിത് കുമാർ, കെ.കെ ഗോപി എന്നിവർ പ്രസംഗിച്ചു.