പീരുമേട്: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ദിവസവേതന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് തസ്തിക യിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 23 ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ആഫീസിൽ സമർപ്പിക്കേണ്ടതാണ്. 26 ന് രാവിലെ 9 30ന് എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04 86 9 232 424