madhu
മധു

പീരുമേട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സക്കായി സഹായം തേടുന്നു. പെരിയാർ എസ്റ്റേറ്റ് സ്വദേശി മധു (44 )ആണ് സഹായം തേടുന്നത്. സെപ്തംബർ7ന് മധു വെഞ്ഞാറമൂട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് കാലുകൾക്കും പൊട്ടലുണ്ടായി. ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായി. മേജർ സർജറി നടത്തേണ്ട സ്ഥിതിയാണ്.
ഇപ്പോൾ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ യൂണിറ്റിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സ കൾക്കുമായി 25 ലക്ഷത്തിലധികം രൂപ ചെലവ് വരും. നിർദ്ധനരായ ഈ കുടുംബത്തോടൊപ്പം ചേർന്നു നിന്നുകൊണ്ട് മധുവിനെ ജീവി തത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകളുടെ സഹായം ഉണ്ടാകണം.
ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. സാമ്പത്തികമായി വളരെയധികം കഷ്ടത അനുഭവിക്കുന്ന അവസ്ഥയിലാണ്. ഹോട്ടൽ തൊഴിലാളിയായിരുന്ന
മധു ജോലിക്ക് പോകുമ്പോഴാണ് വെഞ്ഞാറമൂട്ടിൽ വച്ച് രാത്രിയിൽ കാറും മധു ഓടിച്ചിരുന്ന സ്‌കൂട്ടിയും തമ്മിൽ കൂട്ടി ഇടിച്ച്അപകടത്തിൽപ്പെട്ടത്.. ഇപ്പോൾ തന്നെ 5 ലക്ഷം രൂപയിൽ അധികം ചെലവായി. തുടർന്ന്‌മേജർ സർജറി ഉൾപ്പെടെ നടത്തണമെങ്കിൽ വലിയ തുക ആവശ്യമാണ്. മധുവിന്റെ ഭാര്യ എയ്ഞ്ചലിന്റെ യൂണിയൻ ബാങ്ക് അക്കൗണ്ട്. വണ്ടിപ്പെരിയാർ ശാഖ അക്കൗണ്ട് നമ്പർ : 362 80 20100 22 0 94 IfseUBINO 536288
ഫോൺ.9288409491.