joint
ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ദുരന്ത നിവാരണ വോളണ്ടിയർ സേനയുടെ ജില്ലാതല പരിശീലന പരിപാടി ജില്ല സെക്രട്ടറി ആർ ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ :ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരെ അണിനിരത്തി ഒക്ടോബർ രണ്ടിന് രൂപീകരിക്കുന്ന പരിസ്ഥിതി സംരക്ഷണ ദുരന്തനിവാരണ സേനയുടെ ജില്ലാതല പരിശീലനപരിപാടി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ ബിജുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു അടിയന്തരഘട്ടങ്ങളിൽ ജീവനക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ജീവനക്കാരെ ദുരന്ത പ്രദേശങ്ങളിൽ അണിനിരത്തുന്ന തരത്തിലാണ് രൂപരേഖതയ്യാറാക്കുന്നത് 'പ്രളയമോ, ഉരുൾപൊട്ടലോ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി സഹായം എത്തിക്കാൻ കഴിയുന്ന ഒരു വിഭാഗം എന്ന നിലയ്ക്കാണ് വോളണ്ടിയർസേന രൂപീകരിക്കുന്നത് അടിയന്തരഘട്ടങ്ങളിൽ ഹൃദയാഘാതം പോലുള്ളകാര്യങ്ങൾ ഉണ്ടാവുമ്പോൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ നൽകുന്നതിന് പഠന ക്ലാസുകൾ നടത്തി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിസാർ പി .ഐ ക്ലാസ് എടുത്തു ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് 'സി ജി അജീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി മുഹമ്മദ് നിസാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ജി. രമേശ് മുഖ്യപ്രഭാഷണവും നടത്തി ജീവനക്കാർക്ക് വേണ്ടി പ്രത്യേക ക്ലാസ്സ് ട്രെയിനർമാരയായ പി.റ്റി.ഉണ്ണി ,അജിനാസ് എന്നിവരും നയിച്ചു. മേഖല പ്രസിഡന്റ് സി.ജി ആശ നന്ദി പറഞ്ഞു. ജില്ലയിൽ നിന്ന് നൂറോളം വരുന്ന വോളണ്ടിയേഴ്സ് പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.