ഇടുക്കി: ജലനിധി, ജല ജീവൻ മിഷൻ പദ്ധതികളുടെ നിർവ്വഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ.ആർ.ഡബ്ല്യൂ.എസ്.എ യുടെ ഇടുക്കി റീജിയണൽ ഓഫീസിൽ പ്രോജ്ര്രക് കമ്മീഷണർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ ഒഴിവിലേയ്ക്ക് ബിടെക് (സിവിൽ) യോഗ്യതയും കുടിവെള്ള മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. 24 ന് രാവിലെ പത്തിന് തൊടുപുഴ മാതാ ആർക്കേഡിലെ റീജിയണൽ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിൽ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ എത്തിച്ചേരണം . ഫോൺ: 04862 220445.