മൂന്നാർ: മൂന്നാർ ഗവ: ഹൈസ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് 25ന് കൊടിയേറും. വ്യാഴാഴ്ച വൈകിട്ട് 3ന് സ്‌കൂൾ അങ്കണത്തിൽ എ.രാജ എം.എൽ.എ പതാക ഉയർത്തും. ശതാബ്ദി വിളംബര ജാഥ ഒക്ടോബർ 2 ന് മോസ്‌ക് ജംഗ്ഷനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി ഫ്ളാഗ് ഓഫ് ചെയ്യും. ഹൈറേഞ്ച് ക്ലബ് പാലത്തിന് സമീപത്തെ വിദ്യാർത്ഥി സ്മാരകത്തിൽ നിന്നുള്ള ദീപശിഖ ജില്ലാ പഞ്ചായത്ത് മെമ്പർ എം.ഭവ്യ കൈമാറും. ശതാബ്ദി ലോഗോ 22ന് പൈനാവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പ്രകാശനം ചെയ്യും. 1926 ൽ കണ്ണൻ ദേവൻ കമ്പനി ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്ന പേരിൽ ആരംഭിച്ചതാണ് സ്‌കൂൾ. പഴയ തേയില ഫാക്ടറിയിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.1955 ൽ സ്‌കൂൾ സർക്കാർ ഉടമസ്ഥതയിലായി. എല്ലാ മാസവും ഒരു പരിപാടി എന്ന നിലയിൽ ശതാബ്ദി ആഘോഷം വിപുലമായി സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമവും വിരമിച്ച അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എം.ഭവ്യ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഡോ.എസ് ജയലക്ഷ്മി, പ്രൊഫ.ടി ചന്ദ്രൻ, ജി മോഹൻകുമാർ, ലിജി ഐസക്, എസ്.സജീവ്, പി.ടി.എ പ്രസിഡന്റ് ജെ. രാജ, അരുൺ മനോകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.