school

കരിങ്കുന്നം: വയോജനങ്ങൾക്ക് സാന്ത്വന സ്പർശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് അംഗങ്ങൾ. മറ്റത്തിപ്പാറ ശാന്തോം വില്ലയിൽ സന്ദർശനം നടത്തിയ വിദ്യാർത്ഥികൾ അന്തേവാസിളോടൊപ്പം സ്‌നേഹം പങ്കിട്ടു. വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ മരുന്നും ഭക്ഷണവും പോലെ തന്നെ അവർക്ക് സ്‌നേഹവും കരുതലും നൽകണമെന്ന് സന്ദർശനത്തിലൂടെ വിദ്യാർത്ഥികൾ മനസ്സിലാക്കി. കുട്ടികൾ ശേഖരിച്ച് പണം കൊടുത്ത് വാങ്ങിയ ഉച്ചഭക്ഷണം വിതരണം ചെയ്യുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഒ.എ. അബ്രഹാം, സ്‌കൗട്ട് മാസ്റ്റർ ബൈജു എ.ജെ, റേഞ്ചർ ലീഡർ മഞ്ജു ടി. പൈനാൽ എന്നിവർ നേതൃത്വം നൽകി.