kads

തൊടുപുഴ : വെങ്ങല്ലൂർ മുൻസിപ്പൽ യു.പി. സ്‌കൂളിൽ ക്രീയേറ്റീവ് കോർണറിന്റെയും തൊടുപുഴ കാഡ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയിലേക്കുള്ള പച്ചക്കറി തൈകൾ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.എച്ച് ഫൈസൽ, എം.പി.ടി. എ. പ്രസിഡന്റ് സൂര്യ സുരേഷ്, എസ്.എം.സി ചെയർമാൻ ഷെമീർ കുഞ്ചാവിടൻ, ഹെഡ്മിസ്ട്രസ് എം.ആർ സ്വപ്ന, സ്റ്റാഫ് സെക്രട്ടറി സബീന ബഷീർ എന്നിവർ പ്രസംഗിച്ചു.