തൊടുപുഴ: ശ്രീ നാരായണഗുരു ദേവന്റെ 98 മത് മഹാസമാധി തൊടുപുഴ യൂണിയനിലെ 44 ശാഖകളിലും രാവിലെ മുതൽ ഭക്തിനിർഭരമായ സമൂഹപ്രാർത്ഥന , പ്രഭാഷണം, വിശേഷാൽ ഗുരുപൂജ എന്നിവയോടെ നടക്കും.
രാവിലെ 9ന് തൊടുപുഴ യൂണിയൻ ഓഫീസിൽ വൈക്കം ബെന്നിശാന്തിയുടെ മുഖ്യ കർമികത്വ ത്തിൽ ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമരീസംഘം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.

വ്രതാനുഷ്ഠാനങ്ങളോടെ ഭക്തജനങ്ങൾ ശാഖകളിലും, ഗുരുദേവക്ഷേത്രങ്ങളിലും എത്തി ഈ ചടങ്ങുകളിൽ പങ്കെടുക്കും. മഹാസമാധി സമയത്ത് പ്രത്യേക പ്രാർത്ഥനയും സമർപ്പണവും തുടന്ന് അന്നദാനവും ഉണ്ടായിരിക്കും. തൊടുപുഴ യൂണിയന്റെ 44 ശാഖകളിലും, യൂണിയൻ നേതാക്കൾ എത്തിച്ചേരുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവൻ, കൺവീനർ പി.ടി ഷിബു എന്നിവർ അറിയിച്ചു.