കട്ടപ്പന: വ്യവസായ വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഉപ്പുതറയിൽ സംരംഭകരുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് റാംപ്. സംരംഭകരുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ഉപ്പുതറ വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ ഷീബാ സത്യനാഥ്, സാബു വേങ്ങവേലിൽ, ഉപജില്ല വ്യവസായ ഓഫീസർ പി.കെ അനിൽകുമാർ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയമ്മ സാമുവൽ, സി.അനിൽകുമാർ, വ്യവസായിക വികസന ഓഫീസർ കെ.എ രഘുനാഥ് എന്നിവർ സംസാരിച്ചു.