പീരുമേട്: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയനിലെ 26 ശാഖകളിലും സമുചിതമായി ആചരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരും സെക്രട്ടറി കെ.പി. ബിനുവും അറിയിച്ചു. ക്ഷേത്രങ്ങൾ ഗുരുമന്ദിരങ്ങൾ, ശാഖ ആഫീസുകൾ,എന്നിവ കേന്ദ്രീകരിച്ച് ഗുരുപൂജ സമൂഹപ്രാർത്ഥന, ശാന്തി യാത്ര,​ ഗുരു പ്രഭാഷണങ്ങൾ,​ കഞ്ഞിവീഴ്ത്തൽ തുടങ്ങിയ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ശാഖാ കേന്ദ്രങ്ങളിലും ഇന്ന് വീടുകളിൽ നിന്നും അരിയും മറ്റു ഭക്ഷണസാധനങ്ങളും എത്തിക്കുന്ന ചടങ്ങ് നടക്കും.