
അടിമാലി: നാട്ടുകാരുടെ ഉറക്കം കെടുത്താൻ കാട്ടാന മാത്രമല്ല കാട്ടുപോത്തും. വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. ചില്ലത്തോട് സ്‌കൂളിന്റെ പരിസരത്ത് രാത്രിയിൽ ഉണ്ടായിരുന്ന കാട്ടുപോത്ത് തലങ്ങും വിലങ്ങും ഓടിയ കാട്ടുപോത്തിനെ ഭയന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി.ഇന്നലെ രാവിലെ 6 മണിയോടെ തൈക്കാവ് പടി മുസ്ലിം പള്ളിയുടെ ഭാഗത്ത് തൊഴുത്തിങ്ങൽ മുനീറിന്റെ വീടിന്റെ മുന്നിലെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചെങ്കിലും സമയത്ത് എത്തിയില്ല . നാട്ടുകാർ സംഘടിച്ച് കാട്ടുപോത്തിനെ വായ്ക്കരാംകണ്ടം വഴി വനത്തലേക്ക് ഓടിച്ചുവിട്ടു.