ചെറുതോണി: കെടെറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 808 കളക്ടർമാരിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകുക എന്ന ദേശീയ തലത്തിലെ തീരുമാന പ്രകാരം ദേശീയ അദ്ധ്യാപക പരിഷത്തിന്റെ അഫിലിയേറ്റഡ് സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ ഭാഗമായി എൻ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുകാട്ടിന് പ്രധാനമന്ത്രിക്കുള്ള നിവേദനം നൽകി. എൻ.ടി.യു സംസ്ഥാന സെക്രട്ടറി ഹരി ആർ. വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് വി.സി. രാജേന്ദ്രകുമാർ എന്നിവരാണ് നിവേദനം നൽകിയത്.