പീരുമേട്:വണ്ടിപ്പെരിയാർ നെല്ലിമല ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം ജീപ്പ് ഇടിച്ച്അപകടം. ഒരാൾക്ക് പരിക്ക് പറ്റി. ഇന്നലെ വൈകുന്നേരം വാളാർഡിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം എതിരെ വന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കടയിലും ഇടിക്കുകയായിരുന്നു.അപകട സമയത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന കീരിക്കാരെ സ്വദേശി മണികണ്ഠന് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു.ഓടി കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.