കട്ടപ്പന:: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. നഗരസഭാപരിധിയിൽ 20 ശുചീകരണ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കൗൺസിലർ സിജു ചക്കുംമൂട്ടിൽ, ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് ഡി, അനുപ്രിയ കെ എസ്, സൗമ്യാനാഥ് ജി പി, പ്രസാദ് .ടി എന്നിവർ സംസാരിച്ചു.
മാലിന്യ നിർമാർജനത്തിൽ ദേശീയ തലത്തിൽ കട്ടപ്പനയ്ക്ക് 341ാം റാങ്കാണ്. സ്റ്റാർ പദവി ലഭിച്ച സംസ്ഥാനത്തെ 20 നഗരസഭകളിലും കട്ടപ്പനയുണ്ട്. ഹരിതകർമ സേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യ പ്രവർത്തകരുടെയും മെച്ചപ്പെട്ട സേവനമാണ് അംഗീകാരങ്ങൾ നേടിയെടുക്കാൻ സഹായകരമായത്. 22ന് ഇവരെ നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ അനമോദിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.