കട്ടപ്പന: ഭൂനിയമഭേദഗതി ചട്ടം യാഥാർഥ്യമാക്കിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി കട്ടപ്പനയിൽ പ്രകടനവും യോഗവും നടത്തി.ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ യോഗം ഉദ്ഘാടനംചെയ്തു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സിപി. എം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ്, ഇടുക്കി ഏരിയാ സെക്രട്ടറി പി .ബി സബീഷ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി .ആർ ശശി, കേരള കോൺഗ്രസ് (എം )സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ജനതാദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് ആൽവിൻ തോമസ്, കോൺഗ്രസ് (എസ് )ജില്ലാ പ്രസിഡന്റ് സി .എസ് രാജേന്ദ്രൻ, നേതാക്കളായ സി. എസ് അജേഷ്, സിനോജ് വള്ളാടി, ജോസ് ഞായർകുളം, ഷാജി കാഞ്ഞമല എന്നിവർ സംസാരിച്ചു.