അടിമാലി: സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റി ദേവികുളം മണ്ഡലം ഓഫീസ് അടിമാലിയിൽ തുറന്നു.പാലിയേറ്റീവ് രോഗി പരിചരണത്ത് രംഗത്ത് ഏറെ നാളുകളായി പ്രവർത്തിക്കുന്നതാണ് സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റിദേവികുളം താലൂക്കിന്റെ വിവിധ മേഖലകളിൽ ഉള്ള പാലിയേറ്റീവ് രോഗികൾക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് തുറന്നിട്ടുള്ളത്. ജില്ലാ ചെയർമാൻ സി. വി വർഗീസ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ദേവികുളം മണ്ഡലം ചെയർമാൻ കെ .കെ വിജയൻ അദ്ധ്യക്ഷനായി. ടി .കെ ഷാജി, ആർ .ഈശ്വരൻ , ചാണ്ടി .പി അലക്സാണ്ടർ , കൺവീനർ വി .ജി പ്രതീഷ് കുമാർ, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു. കാർഷിക വികസന ബാങ്കിന്റെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക