കട്ടപ്പന: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വാഹന പ്രചാരണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. ഒക്ടോബർ 3 മുതൽ 20 വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടിശിക നിവാരണ ക്യാമ്പിന് മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ നടത്തുന്നത്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് എം .സി ബിജു ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ടി .എം സുരേഷ്, എച്ച്എം.ടി.എ ജനറൽ സെക്രട്ടറി എം. കെ ബാലചന്ദ്രൻ, ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ സംസാരിച്ചു.