തൊടുപുഴ:നൂറ് കണക്കിന് വിദ്യാർത്ഥികളും, നിരവതിയായ മറ്റ് യാത്രക്കാരും ദിനം പ്രതി കടന്നപോകുന്ന മുൻസിപ്പാലിറ്റി നാലാം വാർഡിൽ പ്പെടുന്നവെങ്ങല്ലൂർ -ലോകോളേജ് റോഡ് ടാർ ഇളകി കുണ്ടും കുഴിയുമായി. വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല.
ലോ കോളേജിലെക്ക് വരുന്ന വിദ്യാർത്ഥികൾ നിരവതി തവണ ടാർ ഇളകിയ കുഴികളിൽ വീഴുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് . അടിയന്തിരമായി ഈ റോഡ് ടാറിംഗ് പൂർത്തിയാക്കണമെന്ന് സി.പി.ഐ വെങ്ങല്ലൂർ ബ്രാഞ്ച് യോഗം മുൻസിപ്പൽ അധികാരികൾക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വെങ്ങല്ലൂരിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പി.ജോയി, വി.ഇ.സിദ്ദിക്ക് ഏ. ആർ റെജി പി.എൻ ഹരിദാസ്, ബിജു ബേബി , കെ. എം അനൂപ്, സി. എ റഹിംഎന്നിവർപങ്കെടുത്തു