തൊടുപുഴ : കോപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ തൊടുപുഴയിൽ ആന്റി നർകോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി ജയചന്ദ്രൻ ക്ലാസ്സിന് നേതൃത്വം നൽകി. റിസേർച്ച് അസിസ്റ്റന്റ് കൃഷ്ണപ്രിയ എം. എം ലഹരിവസ്തുക്കളോടുള്ള ആസക്തിയെ പറ്റി ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ഡോ.വി. എസ് സെബാസ്റ്റ്യൻ, മാനേജർ പി.ജെ ജോർജ്, ആന്റി നർക്കോട്ടിക്ക് സെൽ ഇൻ ചാർജ് അഡ്വ. ജോസഫ് സിറിയക്ക് എന്നിവർ പ്രസംഗിച്ചു.