ഇടുക്കി: ലോകാരാദ്ധ്യായ ശ്രീനാരായണഗുരുദേവന്റെ 98ാമത് മഹാസമാധിഇന്ന് ലോകമെമ്പാടും ഭക്ത്യാദരപൂവ്വം ആചരിക്കും . ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ എസ്. എൻ. ഡി. പി യോഗം യൂണിയനുകളിലും ശാഖകളിലും രാവിലെ മുതൽ സമൂഹപ്രാർത്ഥന , പ്രഭാഷണം, വിശേഷാൽ ഗുരുപൂജ, ഉപവാസം, ശാന്തിയാത്ര, അന്നദാനം എന്നിവ നടക്കും.സമാധി ദിനാചരണം നടക്കും.
എസ്എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ ഇന്ന് രാവിലെ മുതൽ ഭക്തി നിർഭരമായ ചടങ്ങുകളടെ സമാധി ദിനാചരണം നടക്കും.. യൂണിയനിലെ എല്ലാ ശാഖകളിലും ഗുരദേവ ക്ഷേത്രങ്ങളിലും രാവിലെ മുതൽ ഗുരുപൂജയോട് കൂടി ആരംഭിക്കുന്ന ചടങ്ങുകൾ ഗുരുപുഷ്പാഞ്ജലി, അഖണ്ഡ നാമജപം, ഗുരദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം 3.10 ന് ശാന്തി യാത്രയ്ക്ക് ശേഷം 3 30ന് മഹാസമാധി പൂജയും അന്നദാനവും നടക്കും. ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ എൻ തങ്കപ്പൻ, കൗൺസിൽ അംഗങ്ങളായ പി മധു, എൻ ജയൻ സരേഷ് ചിന്നാർ, ബാബു സി.എം. തുടങ്ങിയവർ നേതൃത്വം നൽകും.


എസ്. എൻ.ഡി. പി യോഗം രാജാക്കാട് യൂണിയനിലെ 21 ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും സാധി ദിനത്തോടനുബന്ധിച്ച് ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം , ശാന്തിയാത്ര, സമൂഹപ്രാർത്ഥന,മഹാസമാധി പൂജ, പ്രാസാദമൂട്ട് എന്നിവ നടക്കും.

എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയനിലെ എല്ലാ ശാഖകളിലും ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, ശാന്തിയാത്ര, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുധർമ്മ പ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികളോടെ ഭക്ത്യാദരപൂവ്വം നടക്കും.
തൊടുപുഴ യൂണിയനിലെ 44 ശാഖകളിലും രാവിലെ മുതൽ ഭക്തിനിർഭരമായ സമൂഹപ്രാർത്ഥന , പ്രഭാഷണം, വിശേഷാൽ ഗുരുപൂജ എന്നിവയോടെ നടക്കും. രാവിലെ 9ന് തൊടുപുഴ യൂണിയൻ ഓഫീസിൽ വൈക്കം ബെന്നിശാന്തിയുടെ മുഖ്യ കർമികത്വ ത്തിൽ ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമരീസംഘം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.
വ്രതാനുഷ്ഠാനങ്ങളോടെ ഭക്തജനങ്ങൾ ശാഖകളിലും, ഗുരുദേവക്ഷേത്രങ്ങളിലും എത്തി ഈ ചടങ്ങുകളിൽ പങ്കെടുക്കും. മഹാസമാധി സമയത്ത് പ്രത്യേക പ്രാർത്ഥനയും സമർപ്പണവും തുടന്ന് അന്നദാനവും ഉണ്ടായിരിക്കും.
മഹാസമധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ മലനാട് യൂണിയനിലെ 38 ശാഖകളിലും നടത്തും. ഗുരുദേവ ക്ഷേത്രങ്ങളിലും പ്രത്യേകം തയാറാക്കിയ സമാധിദിനാചരണ ആശ്രമ സമാനമായ ഇടങ്ങളിലും പൂജയും ആരാധനയും ഉണ്ടാകും. മഹാസമാധി ദിനത്തിന്റെ മഹത്വം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും. പഞ്ചശുദ്ധിയാചരണത്തോടെയുള്ള ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് മഹാസമാധി ദിനാചരണങ്ങളിൽ പങ്കുകൊള്ളുക. ഗുരുദേവന്റെ അതിവിശിഷ്ടങ്ങളായ കൃതികളുടെ വായനയും അർത്ഥവിചാരവും ചടങ്ങുകളിൽ പ്രധാനപ്പെട്ടവയാണ്. രാവിലെ ആറിന് ക്ഷേത്രങ്ങളിൽ മഹാഗുരു പൂജയോടുകൂടി ആചരണപരിപാടികൾക്ക് തുടക്കമാകും. ഗുരുദേവന്റെ മഹാസമാധി സമയമായ 3.30ന് ദൈവദശക പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് സമാപനമാകും. തുടർന്ന് അന്നദാനവും നടക്കും.
ഇടുക്കി യൂണിയനിൽ ഗുരുദേവ ക്ഷേത്രത്തിൽ പ്രഭാതത്തിൽ ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അഖണ്ഡനാമജപം, ശാന്തിയാത്ര, സമാധി അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവ നടത്തും. വൈകിട്ട് 3.30ന് മഹാസമാധിപൂജയ്ക്ക് ശേഷം അന്നദാനം. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർക്കണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, പൈനാവ്, കുളമാവ്, വിമലഗിരി, മണിയാറൻകുടി, കനകകുന്ന്, കരിക്കിൻമേട്, തങ്കമണി എന്നിവിടങ്ങളിൽ സമാധിയാചരണ ചടങ്ങുകൾ നടക്കും.
എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയനിലെ 26 ശാഖകളിലും. ക്ഷേത്രങ്ങൾ ഗുരുമന്ദിരങ്ങൾ, ശാഖ ആഫീസുകൾ,എന്നിവ കേന്ദ്രീകരിച്ച് ഗുരുപൂജ സമൂഹപ്രാർത്ഥന, ശാന്തി യാത്ര, ഗുരു പ്രഭാഷണങ്ങൾ, കഞ്ഞിവീഴ്ത്തൽ തുടങ്ങിയ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. .