കട്ടപ്പന: ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ.ഡി.ആർ.എഫ് പരിശീലന പരിപാടി നടത്തി. ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന മാർഗങ്ങൾ സംബന്ധിച്ച് ഇൻസ്‌പെക്ടർ സുജിത്ത്, എസ്‌.ഐ സഞ്ജു സിൻഹ എന്നിവരടങ്ങുന്ന സംഘം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. തീപിടിത്തം, വെള്ളപ്പൊക്കം, അപകടകരമായ സാഹചര്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മാതൃകകളും അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് ഉദ്ഘാടനം ചെയ്തു. ടൂറിസം സ്റ്റഡീസ് അസി. പ്രൊഫസർ ടിബിൻ ടോം, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി നിതിൻ അമൽ ആന്റണി, ഡോ. വിഷ്ണു സാജൻ, ഷെറിൻ സി ബേബി എന്നിവർ സംസാരിച്ചു.