തൊടുപുഴ: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി ടി. ഇ. അലിയാർ വിഷയവതരണം നടത്തി. കെ എസ് പി എൽ മുനിസിപ്പൽ ഭാരവാഹികളായി വി. പി. ബഷീർ (പ്രസിഡണ്ട് ),എം. എച്ച് അബ്ദുൽ സലാം, പി. എസ്. മുഹമ്മദ് (വൈസ് :പ്രസിഡന്റ് മാർ ), ടി. എച്ച് മുഹമ്മദ് (ജനറൽ സെക്രട്ടറി ), കെ. എച്ച്അബ്ദുൽ കരിം, നുറുദീൻ എസ്. (ജോയിന്റ് സെക്രട്ടറി മാർ )പി. പി. ഇസ്മായിൽ (ട്രഷറർ ), കെ. എസ്. പരീത്, എം. എം അബ്ദുൽ ഷൂക്കൂർ, വി. പി. സക്കിർ, പി. എം. മീരക്കുട്ടി (ജില്ല കൗൺസിൽ )എന്നിവരെ തിരഞ്ഞെടുത്തു. കെ. എസ്. പരീത് അ ദ്ധ്യ ഷ ത വഹിച്ച യോഗത്തിൽ എം. എം. അബ്ദുൽ ഷൂക്കൂർ സ്വാഗതവും ടി. എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.