കരുണാപുരം : ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ എസ്.സി.വി.ടി ട്രേഡുകളിലേയ്ക്കുളള പ്രവേശനത്തീയതി 30 വരെ ദീർഘിപ്പിച്ചു. ജനറൽ, എസ്.സി,എസ്.ടി എന്നീ വിഭാഗത്തിലും,പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഐ.ടി.ഐ പ്രവേശനത്തിന് താൽപ്പര്യമുള്ളവർ എസ്എസ്എൽസി, പ്ലസ്ടു, ടിസി, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും സഹിതം 30ന് മുൻപായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും, തത്തുല്യയോഗ്യതയുള്ളവർക്കും പ്രവേശനം ലഭിക്കും. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്നും ലഭിക്കും.