ഇടുക്കി: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയിൽ 30 ന് തുടങ്ങും. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് 22ന് നടക്കും.
30ന് കാമാക്ഷി, കാഞ്ചിയാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ ആദ്യ വികസന സദസ് നടക്കും. ഒക്ടോബർ രണ്ടിന് അടിമാലി, 3 ന് വെള്ളത്തൂവൽ, 5 ന് കൊക്കയാർ, 6 ന് മരിയാപുരം, ഇരട്ടയാർ, മുട്ടം, 7 ന് ഉടുമ്പന്നൂർ, അയ്യപ്പൻകോവിൽ, ആലക്കോട്, 8 ന് മൂന്നാർ, ഉടുമ്പൻചോല 9 ന് ഉപ്പുതറ, വാത്തിക്കുടി, വട്ടവട, മാങ്കുളം, കരിമണ്ണൂർ, പാമ്പാടുംപാറ, 10 ന് വെള്ളിയാമറ്റം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, കരുണാപുരം, ദേവികുളം, കോടിക്കുളം, 13 ന് വണ്ണപ്പുറം, കുമളി, 14 ന് കൊന്നത്തടി, ചക്കുപള്ളം, രാജാക്കാട്, മറയൂർ 15 ന് സേനാപതി, ശാന്തൻപാറ, ഇടമലക്കുടി, അറക്കുളം, 16 ന് കരിങ്കുന്നം, കുമാരമംഗലം, കുടയത്തൂർ, നെടുങ്കണ്ടം, ചിന്നക്കനാൽ, ബൈസൺവാലി 17 ന് ഏലപ്പാറ, വണ്ടിപ്പെരിയാർ, പുറപ്പുഴ, പെരുവന്താനം, 18 ന് ഇടവെട്ടി, മണക്കാട്, പള്ളിവാസൽ, രാജകുമാരി, തൊടുപുഴ നഗരസഭ, കട്ടപ്പന നഗരസഭ 19 ന് പീരുമേട് എന്നിങ്ങനെയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.