ആലക്കോട്: ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച സ്വാഗത സംഘം സ്‌കൂൾ ഓഡിറ്റോറിയത്തിൽ രൂപീകരിച്ചു. സ്‌കൂൾ മാനേജർ .ഫാ. ജോസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡന്റ് ബിജു, വാർഡ് മെമ്പർ കിരൺ രാജു, ആലക്കോട് ഇടവക അസി. വികാരി ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടോണി സ്വാഗതവും അദ്ധ്യാപക പ്രതിനിധി ടി.കെ. ജെനിറ്റ് നന്ദിയും പറഞ്ഞു. പൗര പ്രമുഖരും വിശിഷ്ടാതിഥികളും പങ്കെടുത്ത യോഗത്തിൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു.