രാജാക്കാട്: ശ്രീനാരായണ ഗുരുദേവന്റെ 98-ാം മഹാസമാധി ഇന്ന് പൂർവ്വാധികം ഭക്തിസാന്ദ്രമായി എസ് എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ മുഴുവൻ ശാഖകളിലും ഭക്തി നിർഭരമായി ആചരിക്കും. ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണങ്ങൾ, നാമജപയജ്ഞം, ശാന്തിയാത്ര, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, മഹാസമാധി പൂജ എന്നിവ ഉപവാസത്തോടെ എല്ലാ ഗുരുദേവമന്ദിരങ്ങളിലും ശാഖാ ആസ്ഥാന മന്ദിരങ്ങളിലും നടക്കും. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് എന്നിവർ സമാധി ദിന സന്ദേശങ്ങൾ നൽകും. പൂജനീയ ശിവഗിരി മഠം സ്വാമിമാരായ ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് പ്രബോധതീർത്ഥ സ്വാമികൾ, സ്വാമിനി ശബരി ചിന്മയി, കെ.ഡി. മണിയൻ എന്നിവർ വിവിധ ശാഖകളിൽ അനുഗ്രഹ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നയിക്കും. യൂണിയൻ കൗൺസിലർമരായ ഐബി പ്രഭാകരൻ, കെ.കെ. രാജേഷ്, എൻ.ആർ. വിജയകുമാർ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് വനിതാ സംഘം സൈബർ സേന പ്രവർത്തകരും ശാഖാ തല നേതാക്കളും സമാധി ആചരണത്തിന് നേതൃത്വം നൽകും.