കട്ടപ്പന: വള്ളക്കടവ് കണ്ണമുണ്ടപ്പടിയിൽ കാർ മറിഞ്ഞ് അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12.30ഓടെയാണ് അപകടം. കാറിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ 1.5 ലക്ഷം രൂപയും കോട്ടും ടൈയും കണ്ടെത്തി. വാഗമൺ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാറിൽനിന്ന് ഇറങ്ങി ഏലത്തോട്ടത്തിലേക്ക് ഓടിയ ആളെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവാഹ ആവശ്യത്തിന് കട്ടപ്പനയിൽ വന്ന് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് സൂചന. ഡ്രൈവറെ കണ്ടെത്തിയാൽ മാത്രമെ അപകട കാരണം വ്യക്തമാകൂ.