വെങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് ദിവ്യമഹാസമാധി ദിനാചരണം ഇന്ന് ചെറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടക്കും. വെങ്ങല്ലൂർ ശാഖയുടെയും കാപ്പ് ശാഖയുടെയും ക്ഷേത്രം മാതൃസമിതിയുടെയും സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഒരുക്കങ്ങൾ ക്ഷേത്ര സന്നിധിയിൽ പൂർത്തിയായതായി യൂണിയൻ കൺവീനർ പി.ടി. ഷിബുവും ക്ഷേത്രം മാനേജർ കെ.കെ. മനോജും അറിയിച്ചു.