idukki-union
ഉപ്പുതോട് ശാഖയിൽ നടന്ന സമാധി അനുസ്മരണ യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. യൂണിയന്റെ അംഗ ശാഖകളായ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, പ്രകാശ്, ചുരുളി, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, പൈനാവ്, കുളമാവ്, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി എന്നിവിടങ്ങളിൽ ഗുരുപൂജയോടെ സമാധി ആചരിച്ചു. തുടർന്ന് ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അഖണ്ഡനാമജപം, ശാന്തിയാത്ര, മഹാസമാധി അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവ നടത്തി. വൈകിട്ട് 3.30ന് സമർപ്പണ പൂജയ്ക്ക് ശേഷം അന്നദാനവും നടത്തി. വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികൾക്ക് എസ്.എൻ.ഡി.പി. യോഗം യൂണിയൻ പ്രസിഡന്റ് പി.രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, കെ.എസ്. ജോബി, ഷാജി പുലിയാമറ്റം, മഹേന്ദ്രൻ ശാന്തി, പ്രമോദ് ശാന്തി, ജോമോൻ കണിയാംകുടിയിൽ, വിപിൻ കുന്നിനിയിൽ, അഖിൽ സാബു, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, പ്രീത ബിജു, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.