alakkod

ആലക്കോട്: ബി.ജെ.പി ആലക്കോട് പഞ്ചായത്ത് ശില്പശാല മാണിശ്ശേരി ഹാളിൽ നടന്നു. ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീവിദ്യ രാജേഷ്, മണ്ഡലം പ്രസിഡന്റ് എസ്. പ്രമോദ്. ജോർജ് പൗലോസ്, എം.എസ്. കുറുവാച്ചൻ, അന്നമ്മ ബേബി, എന്നിവർ പ്രസംഗിച്ചു. എല്ലാ വാർഡുകളിൽ നിന്നുമുള്ള വാർഡ് സമിതിയംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.