ഇടുക്കി: വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജുകളിൽ പ്രവർത്തിച്ചു വരുന്ന നേർക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണാർത്ഥം സംഘടിപ്പിച്ച ' ഫ്ളാഷ് മോബ്' മത്സരത്തിൽ മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജ് ജേതാക്കളായി. സെന്റ്. ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രണ്ടാം സ്ഥാനവും, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിമുക്തി മിഷൻ ജില്ലാ മാനേജർ പി. എസ് ഹരികുമാർ . അദ്ധ്യക്ഷത വഹിച്ചു. സെന്റ്. ജോസഫ്സ് കോളേജ് മാനേജർ റവ. ഡോ. തോമസ് പുതുശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ്, എക്‌സൈസ് ഇൻസ്‌പെക്ടർ സി.എം ബിൻസാദ് , സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.