ഇടുക്കി: മൂന്നാർ ഗവ: ഹൈസ്‌കൂൾ ശതാബ്ദി ആഘോഷ ലോഗോ ഇന്ന് രാവിലെ 10.15ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.എം ഭവ്യ അദ്ധ്യക്ഷയാകും. സംഘാടക സമിതി ഭാരവാഹികൾ സംബന്ധിക്കും.