chess

കട്ടപ്പന :ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചെസ്സ് അസോസിയേഷൻ കേരള സംഘടിപ്പിച്ച ഇടുക്കി ജില്ലാ അണ്ടർ 15 ചെസ്സ് ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥി ജോഹാൻ സി ജിൻസൺ ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി . പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്‌കൂളിലെ ശ്രീവർഷിണി റ്റി അനു ഒന്നാം സ്ഥാനം നേടി. കട്ടപ്പനയിൽ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥി ഋതുദേവ് മനു രണ്ടാം സ്ഥാനവും കട്ടപ്പന ഓക്സിലിയം സ്‌കൂളിലെ ആൽഫിൻ ജോ അലന്റ് മൂന്നാം സ്ഥാനവും പുലിയന്മല കാർമ്മൽ പബ്ലിക് സ്‌കൂളിലെ ആനോൻ ഷിജു നാലാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡീപോൾ സ്‌കൂളിലെ സിയാ സിജു രണ്ടാം സ്ഥാനവും ആനവിലാസം സെന്റ് ജോർജ് യു.പി സ്‌കൂളിലെ മിത്ര ജോബി മൂന്നാം സ്ഥാനവും കട്ടപ്പന ഓക്സിലിയം സ്‌കൂളിലെ കുന്ദവൈ പ്രട്ടിയാർ നാലാം സ്ഥാനവും നേടി. വിജയികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.