rajakkad-union
എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ രാജാക്കാട് ശാഖയിൽ നടന്ന ശാന്തിയാത്ര

രാജാക്കാട്: ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-ാമത് മഹാസമാധിദിനം ഭക്തിസാന്ദ്രമാക്കി എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ എന്നിവർ യൂണിയനിലെ മുഴുവൻ ശാഖകളിലും പര്യടനം നടത്തി. ശിവഗിരി മഠം സ്വാമിമാരായ ശ്രീമദ് ശിവ സ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് പ്രബോധതീർത്ഥ സ്വാമികൾ, സ്വാമിനി ശബരി ചിന്മയി തുടങ്ങിയവർ വിവിധ ശാഖകളിൽ പ്രഭാഷണം നടത്തി. സൈബർസേന കേന്ദ്ര സമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐ.ബി. പ്രഭാകരൻ, കൗൺസിലർമാരായ എൻ.ആർ. വിജയുമാർ, കെ.കെ. രാജേഷ്, യൂണിയൻ കുടുംബയോഗ കോ- ഓർഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, യൂണിയൻ സൈബർ സേന ചെയർമാനും യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വൈസ് പ്രസിഡന്റുമായ ജോബി വാഴാട്ട്, സൈബർ സേന ജില്ലാ ചെയർപേഴ്സൺ സജിനി സാബു, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ജിജി ഹരിദാസ്, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു ശേഖരൻ, സെക്രട്ടറി കെ.ആർ. സനിൽ,
സൈബർ സേന യൂണിയൻ കൺവീനർ പ്രീത സന്തോഷ്, യൂണിയൻ വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർ സേന, യൂണിയൻ കൗൺസിലർമാർ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പര്യടനത്തിൽ അണി ചേർന്നു. എല്ലാ ശാഖ ആസ്ഥാനങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും രാവിലെ 9.30ന് ആരംഭിച്ച ഉപവാസ പ്രാർത്ഥനാ പ്രഭാഷണ പരിപാടികൾക്ക് ശാഖാ നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് ഉച്ചയ്ക്ക് ശേഷം 3.20ന് മഹാസമാധി പ്രാർത്ഥനാ ചടങ്ങുകൾ, 3.30ന് ശാന്തിയാത്ര, ശേഷം നടന്ന ഗുരുപൂജപ്രസാദഊട്ട് എന്നിവയിൽ മുഴുവൻ ഗുരുദേവ വിശ്വാസികളും പങ്കെടുത്തു.