rejisir
എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയിൽ നടന്ന ഗുരുദേവ സമാധി സമ്മേളനത്തിൽ പ്രൊഫ. വി.എസ്. റെജി സമാധി സന്ദേശം നൽകുന്നു. പ്രസിഡന്റ് ബൈജു ചന്ദ്രൻ, സെക്രട്ടറി ഗിരിജ സുജാതൻ, വനിതാ സംഘം പ്രസിഡന്റ് കവിത ബിനോയി എന്നിവർ സമീപം

നാഗപ്പുഴ: എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയിൽ ഗുരുദേവന്റെ 98-ാം സമാധിദിനം സുചിതമായി ആചരിച്ചു. രാവിലെ ശാഖാ ഓഫീസിൽ ശാഖാപ്രസിഡന്റ് ബൈജു ചന്ദ്രൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് സെക്രട്ടറി ഗിരിജാ സുജാതൻ, വനിതാ സംഘം പ്രസിഡന്റ് കവിത ബിനോയി, ജോയിന്റ് സെക്രട്ടറി ജിഷ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ എന്നിവ നടന്നു. രണ്ടിന് ചേർന്ന സമാധി സമ്മേളനത്തിൽ പ്രസിഡന്റ് ബൈജു ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. വി.എസ്. റെജി സമാധി സന്ദേശം നൽകി. ബിബിൻ ഇ. ഉണ്ണി, സജി കൃഷ്ണൻ എന്നിവർ സംസാരിച്ചു. അന്നദാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.