തൊടുപുഴ :യൂണിയനിലെ 44 ശാഖകളിലും രാവിലെ മുതൽ ഭക്തിനിർഭരമായ സമൂഹപ്രാർത്ഥന , പ്രഭാഷണം, വിശേഷാൽ ഗുരുപൂജ എന്നിവയോടെ സമാധി ദിനാചരണ ചടങ്ങുകൾ നടന്നു.രാവിലെ 9ന് തൊടുപുഴ യൂണിയൻ ഓഫീസിൽ വൈക്കം ബെന്നിശാന്തിയുടെ മുഖ്യ കർമികത്വ ത്തിൽ ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. യൂണിയൻ കൺവീനർ പി. ടി. ഷിബു, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ്, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമരീസംഘം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. .
യൂണിയൻകൺവീനർ പി. ടി. ഷിബു, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ. കെ. മനോജ്, എ. ബി സന്തോഷ്, യൂണിയൻ വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്,യൂത്ത്മൂവ്മെന്റ് പോഷകസംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ പര്യടനം നടത്തി. എല്ലാ ശാഖ ആസ്ഥാനങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും രാവിലെ 9.30ന് ആരംഭിച്ച ഉപവാസ പ്രാർത്ഥന, പ്രഭാഷണ പരിപാടികൾക്ക് ശാഖാ നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് ഉച്ചയ്ക്ക് ശേഷം 3.20ന് മഹാസമാധി പ്രാർത്ഥനാ ചടങ്ങുകൾനടന്നു.ചെറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെയും വെങ്ങല്ലൂർ , കാപ്പ് ശാഖയുടെയും ക്ഷേത്രം മാതൃസമിതിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. . യൂണിയൻ കൺവീനർ പി.ടി. ഷിബുവും ക്ഷേത്രം മാനേജർ കെ.കെ. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.